Post Header (woking) vadesheri

“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്

Above Post Pazhidam (working)

തൃശൂർ : ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് കൃത്രിമ കാൽ കൊടുത്തു കൊണ്ടാണ് വ്യത്യസ്തമായ രീതിയിൽ ഓഡിയോ ലോഞ്ച് നടത്തിയത്. സിനിമ പിന്നണി ഗായകരായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തത്.

Ambiswami restaurant

ചടങ്ങിൽ ജ്യോതിഷ് കാശി എഴുതി റാം സുരേന്ദർ സംഗീത സംവിധാനം ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻകോ, ദുർഗാ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച “ഡും ടക്കടാ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു.

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,
,ജോൺ അലക്സാണ്ടർ,
ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ്
തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.
ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,
ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.

Second Paragraph  Rugmini (working)

എഡിറ്റർ- അനൂപ് എസ് രാജ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,
ആർട്ട്‌- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,
മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ

പബ്ലിസിറ്റി & പ്രൊമോഷൻ ഡിസൈനർ-അജയ് പോൾസൺ,
പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ fidac ,
ഡിഐ കളറിസ്റ്റ്-
മുത്തുരാജ്,
ആക്ഷൻ – അഷ്‌റഫ്‌ ഗുരുക്കൾ,
ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,
പി ആർ ഒ- എ എസ് ദിനേശ്

Third paragraph