ഗുരുവായൂർഏകാദശി, പെൻഷൻകാരുടെയും ജീവനക്കാരുടെയും വിളക്കാഘോഷം ചൊവ്വാഴ്ച

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷനും , ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും സംയുകതമായി നടത്തുന്ന വിളക്കാഘോഷം ചൊവ്വാഴ്ച . സമ്പൂർണ നെയ്‌വിളക്കായാണ് ചുറ്റുവിളക്ക് ആഘോഷിക്കുന്നത് രാവിലെയും ഉച്ചക്കും നടക്കുന്ന കാഴ്ച ശീവേലിക്ക് കൊമ്പൻ ശ്രീധരൻ കോലമേറ്റും ഗോപീ കൃഷ്ണനും ബാലറാമും പറ്റാനകളാകും

Astrologer

താമ രയൂർ അനീഷ് നമ്പീശന്റെ നേതൃത്വത്തിൽ മേളം അകമ്പടിയായാകും . വലന്തയിൽ മുതുവറ അനിയൻ കുട്ടി മാരാർ ,കുറുങ്കുഴലിൽ വെളപ്പായ നന്ദൻ ,കൊമ്പ് മച്ചാട്‌ പത്മകുമാർ ഇലത്താളം മാരായമംഗലം രാജീവ് എന്നിവർ അണിനിരക്കും വൈകീട്ട് ഗുരുവായൂർ മുരളിയും സംഘവും നയിക്കുന്ന നാദ സ്വര കച്ചേരി , ചെറുതാഴം ചന്ദ്രൻ മാരാർ കക്കാട് രാജപ്പൻ മാരാർ എന്നിവർ നയിക്കുന്ന ഇരട്ട തായമ്പകയും അരങ്ങേറും . തിങ്കളാ ഴ്ച ക്ഷേത്രത്തിൽ എഴുത്തശ്ശൻ സൺസിന്റെ സമ്പൂർണ നെയ് വിളക്ക് ആഘോഷം നടന്നു

Vadasheri Footer