ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് പൊലീസിന്

ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് ചാവക്കാട് പൊലീസിന്. ഹരിതകേരളം മിഷൻ – ശുചിത്വ മാലിന്യ സംസ്കരണ ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ചതിനും സ്റ്റേഷൻ കോമ്പൗണ്ടിലെ മാലിന്യം ശാസ്ത്രിയമായി തരംതിരിച്ചും , സുരക്ഷിതമായി സംസ്കരിച്ചും ചാവക്കാട് പോലീസ് സ്റ്റേഷൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ആണ് അവാർഡ്.

Above Pot

ചാവക്കാട് മുനിസിപ്പാലിറ്റിയുടെ കീഴിൽ വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നടത്തിയ സർവ്വേ പ്രകാര മാണ് ചാവക്കാട് മുൻസിപ്പാലിറ്റി ചാവക്കാട് പോലീസ് സ്റ്റേഷന് ഹരിത അവാർഡ് നൽകി ആദരിച്ചത്

റിപ്പബ്ലിക്ക് ദിന പരുപാടികളോട് അനുബന്ധിച്ചു ചാവക്കാട് നഗരസഭാ കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് , വൈസ് ചെയർമാൻ കെ കെ മുബാറക്ക് , ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , സ്റ്റേഷൻ റൈറ്റർ ജിജി എം എ , സ്റ്റേഷൻ പി ആർ ഒ. ശരത്ത്.എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.