Above Pot

അറിവിന്റെ നിറ കുടമായ എം. അലി മണിക്ക്ഫാന് പത്മശ്രീ….

അറിവിന്റെ നിറ കുടമായ എം. അലി മണിക്ക്ഫാന് പത്മശ്രീ…. കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു നാടൻ മുസ്ലിം
ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും
അഗാധ പാണ്ഡിത്യമുള്ളയാൾ!
പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല,
സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല.
അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്.

15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും!

അദ്ദേഹത്തിന് ആഴത്തിൽ അറിവുള്ള വിഷയങ്ങള്‍ ഇതാ:
Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology.

ലക്ഷദ്വീപ് സ്വദേശിയായ അദ്ദേഹം
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ
ജോലി സംബന്ധമായാണ്
തമിഴ് നാട്ടിലേക്ക് താമസം മാറിയെത്തിയത്.

നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന്
അബുദെഫ്ദഫ് മണിക്ക്ഫാനി
എന്ന പേര് നല്‍കിയത്.

പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകട്ടേ
യെന്നുള്ള ആഗ്രഹത്താലാണ്
തുറസ്സായ സ്ഥലത്ത് കുടില്‍ കെട്ടി താമസം തുടങ്ങിയത്,

വൈദ്യുതി കണക്ഷന് അപേക്ഷിച്ച്
കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു.

സ്വന്തമായി നിര്‍മ്മിക്കുന്നതേ ഉപയോഗിക്കൂ
എന്ന വാശിയാണോ അദ്ദേഹത്തിനെന്ന് തോന്നും!

കാരണം;
തന്റെ വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതിയാണ്!

ആ 17 ഏക്കർ തരിശുനിലം
സ്വന്തം അദ്ധ്വാനംകൊണ്ട്
പൊന്നുവിളയുന്ന നിലമാക്കി മാറ്റി.

സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു.
മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന
ആ സൈക്കിളില്‍ തന്റെ മകന്റെ കൂടെ
ഡല്‍ഹി വരെ പോയ് വന്നു.
ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട്.

ജോലിയില്‍ നിന്ന് VRS എടുത്ത ശേഷമാണ് അടുത്ത നാഴികക്കല്ല്!

1200 വര്‍ഷം മുമ്പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍
ടിം സെവെറിന്‍ ആഗ്രഹിച്ചു.
കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു.
ഒരു വര്‍ഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു.
ടിം സെവെറിൻ 22 യാത്രികരുമായി
ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി.

മണിക്ക്ഫാനോടുള്ള ആദരസൂചകമായി
ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി
സംരക്ഷിക്കപ്പെട്ടു പോരുന്നു.

ഇതിനെല്ലാം പുറമേ എത്രയെത്ര കണ്ടെത്തലുകള്‍.

പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി
പല തവണ അദ്ദേഹം എത്തി..

ലോകമെങ്ങുമുള്ളവര്‍ക്ക്
ഒരുപോലെ പിന്തുടരാവുന്ന
ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടര്‍
മണിക് ഫാൻ രൂപപ്പെടുത്തി.
ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ്
ഈ മനുഷ്യന്‍.

അദ്ദേഹം സേവനമനുഷ്ടിച്ച ചിലത്:
Lakshadweep Environment Trust, vice chairman of Union Territory Building Develop Board, Member Advisory Board, and Fellow of marine Biological Association of India, Chairman Hijra Committee തുടങ്ങിയവ.

NIST യില്‍ വളരെ പ്രധാനപ്പെട്ട് രണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അലി മണിക്ക്ഫാന്‍ ക്ഷണിക്കപ്പെട്ടു.

മക്കാളെയാരെയും
നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിപ്പിച്ചില്ല;
എന്നിട്ടും
മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍!

ഇന്നും തന്റെ ലക്ഷ്യങ്ങളുമായി
യാതൊരു വിധ അസുഖങ്ങളുമില്ലാതെ
ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം.
ഏതു സ്ഥലത്തും പരിചയക്കാര്‍.
അവരുടെയെല്ലാം വീട്
ഏതു കോണിലുമായിക്കൊള്ളട്ടെ,
ഏതു ബസ്സ്, എവിടെ ഇറങ്ങണം,
എത്ര ദൂരം നടക്കണം, അടയാളമെന്ത്?
എല്ലാം കൃത്യമായി അദ്ദേഹത്തിനറിയാം.