നൂതന ആശയങ്ങളുമായി ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

">

കൊച്ചി: പകല്‍ സമയത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും, ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കാവുന്നതുമായ സോളാര്‍ ലൈവ് കിച്ചണ്‍, കുളവാഴ, ചകിരി, കാപ്പി എന്നിവയുടെ തൊണ്ട്, ഉപയോഗ ശ്യൂനമായ നോട്ടുകള്‍ എന്നിവയില്‍ നിന്ന് തയ്യാറാക്കുന്ന ബയോമാസ് ബ്രിക്വിറ്റ് തുടങ്ങി നിരവധി നൂതന ആശയങ്ങളുമായി ക്രീപ സംഘടിപ്പിക്കുന്ന ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. റിന്യുവബിള്‍ എനര്‍ജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് റിന്യുവബിള്‍ എനര്‍ജി ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം.

സാധാരണ സോളാര്‍ പാനലുകളില്‍ നിന്ന് വ്യത്യസ്തമായി വളക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സോളാര്‍ പാനലുകള്‍, വേഗത കുറയ്ക്കുന്നതിന് അനുസരിച്ച് വോള്‍ട്ടേജ് ക്രമീകരിക്കാവുന്ന ഗൊറില്ല ഫാന്‍, ഇന്റഗ്രേറ്റഡ് സ്ട്രീറ്റ് ലൈറ്റ്, ചെറിയ സ്ഥലങ്ങളില്‍ പോലും ക്രമീകരിക്കാവുന്ന മികച്ച കാര്യക്ഷമതയുള്ള സണ്‍പവ്വര്‍ പാനല്‍, ഗ്ലാസ് പാനലുകള്‍ എന്നിവയും എക്‌സ്‌പോയിലെ മുഖ്യാകര്‍ഷണങ്ങളാണ്.

പ്രമുഖ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സപ്ലൈയേര്‍സ്, സോളാര്‍ തെര്‍മല്‍ ടെക്‌നോളജി, സോളാര്‍ ഡ്രയര്‍ സോളാര്‍ പാനല്‍ നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഗ്രിഡ് ടൈ ഇന്‍വെര്‍ട്ടര്‍, ലിഥിയം അയോണ്‍ ബാറ്ററികള്‍, സോളാര്‍ ബാറ്ററികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ഹരിത ഊര്‍ജം, ഊര്‍ജ്ജ കാര്യക്ഷമത, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും റിന്യുവബിള്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ഇന്ന് (ഫെബ്രു: 15) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors