Post Header (woking) vadesheri

ഗ്രാന്മ ഒരുമനയൂരിൻ്റെ ന്യൂയർ ഫെസ്റ്റ് കൂട്ടുങ്ങൽ ചത്വരത്തിൽ

Above Post Pazhidam (working)

ചാവക്കാട് : ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ 31 ന് ഗ്രാന്മ ന്യൂയർ ഫെസ്റ്റ് 2024 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 5 മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

സംവിധായകൻ പി.ടി. കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയാകും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർപതി ഫോക് ബാൻഡ് അവതരിപ്പിക്കുന്ന ‘ ഓളുള്ളേരി’ നാടൻ പാട്ട് വിരുന്ന് അരങ്ങേറും.

Second Paragraph  Rugmini (working)

ചെയർമാൻ മുസ്‌തഫ കണ്ണാട്ട്, കൺവീനർ പി.പി. അബൂബക്കർ, ഗ്രാന്മ രക്ഷാധികാരി പി.എം.നാസർ, ഗ്രാന്മ പ്രസിഡൻ്റ് പി.എം. യഹിയ, ട്രഷറർ: വി.പി. ഷിഹാസ്, ജോയിന്റ് കൺവീനർ എം.വി മുസ്തഫ, നൗഷാദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Third paragraph