ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ മാല പൊട്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Above article- 1

കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശിയായ അബ്‌ദുൾ ഹുസൈൻ ആണ് കോട്ടയം റെയിൽവെ പൊലീസിന്റെ പിടിയിലായത്

Astrologer

തൃശൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്പെഷ്യൽ ട്രയിനിൽ യാത്ര ചെയ്ത യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. ട്രെയിനിന് സമീപം നിന്ന യുവാവ് ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു മോഷണത്തിന് ശേഷം അമൃത എക്സ്പ്രസിൽ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോൺ അടങ്ങിയ ബാഗും കവർന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. ഒരു വർഷമായി കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ.

Vadasheri Footer