Above Pot

നിളാസംരക്ഷണ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

ഷൊർണൂർ : എൻ..എസ്.എസ്സ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിളാ പഠന ഗവേഷണ കേന്ദ്രം സഹായത്തോടെ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണം പ്രതിജ്ഞയും ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജ്, നേതൃത്വത്തിൽ നടത്തി. പുഴയിൽ വിവിധ നേതൃത്വപരിശീലന ഗെയിമുകളും, നിളാആരതിയും നടന്നു.

ഡോ. സാനി എബ്രഹാം , ഡോ. ആർ. ശ്രീരാജ്, ഡോ. പി.വി നവനീത്. കെ. ജയകുമാർ എൻ എസ് എസ് വളണ്ടിയർമാരായ നതാനിയ ലാജി, വിമൽ സേവ്യർ, അഭീയ എസ്, റഹീമ പി. ഷെറിൻ, സാന്ദ്ര. സി , അലിൻ റോസ് ബെന്നി, ഗാഥ വി ബിജു,
ശിവ ശക്തി എസ്, അപർണ്ണ എം.എ, അമൃത ഹരി എന്നിവർ പങ്കെടുത്തു