കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി : കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് കേരളാ ഹൈക്കോടതി ഉത്തരവായി .കേരളാ സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അന്യായമായ മാർക്കു ഭാനം അവസാനിപ്പിയ്ക്കുവാൻ 2017 ൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇതുവരെ ഇത് നടപ്പാക്കാത്തതിനെ തുടർന്ന് തുല്യനീതിയ്ക്കു വേണ്ടി സി ബി എസ് ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിയക്കുകയായിരുന്നു. വളരെ നിർണ്ണായകമായ ഈ വിധിയിലൂടെ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളോടുള്ള അവഗണനയും അനീതിയും അവസാനിപ്പിക്കുകയും ഗുണനിലവാരം ഉയരുവാനുള്ള അവസരം സംജാതമായിരിക്കുകയുമാണ്.
കല – കായിക മൽസരങ്ങൾ, സ്റ്റുഡന്റെ പോലീസ്, എൻ സി സി , സ്കൗട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ നൽകിയിരുന്ന സൗജന്യ മാർക്ക് തിയറി മാർക്കിനോടോപ്പം ചേർത്ത് മാർക്ക് പെരിപ്പിക്കുന്ന രീതി ഇതോടെ അവസാനിക്കുകയാണു. ചരിത്ര പ്രാധാന്യമുള്ള ഈ വിധിയിലൂടെ പഠന മികവ് പുലർത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് തുല്ല്യ നീതി ലഭിച്ചിരിക്കുകയാണ്.