Header 1

വൈദ്യുതി നിരക്ക് വർധന , കെ എസ് ഇ ബി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി .

ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമുണ്ടെന്ന മുദ്രാവാക്യത്തിന് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, കൂട്ടിയ വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഗോപിനാഥ് അഭിപ്രായപ്പെട്ടു.

Above Pot

new consultancy

ബി.ജെ.പി ഗുരുവായൂര്‍ പ്രസിഡണ്ട് കെ.ടി. ബാലന്റെ അദ്ധ്യക്ഷത വഹിച്ചു . ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരിനാരായണന്‍, ബിജു പട്ട്യാംപുള്ളി എന്നിവര്‍ സംസാരിച്ചു. മനീഷ് കുളങ്ങര സ്വാഗതവും, സുഭാഷ് മണ്ണാരത്ത് നന്ദിയും പറഞ്ഞു. മാവിന്‍ചുവട് ജംങഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ബി.ജെ.പി നേതാക്കളായ കെ.സി. വേണുഗോപാല്‍, കെ.ടി. ബാലന്‍, സൂരജ് കര്‍ണ്ണംകോട്ട്, ദീപക് തിരുവെങ്കിടം, സൂരജ് താമരയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

buy and sell new