Header 1 vadesheri (working)

പാവപ്പെട്ടവർക്ക് വാക്സിൻ വിതരണത്തിനുള്ള പദ്ധതി കേന്ദ്രത്തിനില്ല : കോൺഗ്രസ്സ്

Above Post Pazhidam (working)

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഉടന്‍ ആരംഭിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കോ മുന്‍നിര പ്രവര്‍ത്തകര്‍ അല്ലത്തവര്‍ക്കോ വാക്‌സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ പദ്ധതികളില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

First Paragraph Rugmini Regency (working)

വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിപറഞ്ഞു. 'എന്നാല്‍ ആരാണ് ഇത് തീരുമാനിക്കാന്‍ പോകുന്നത്? പാവപ്പെട്ടവര്‍ക്ക് എങ്ങനെ വാക്‌സിന്‍ നല്‍കുമെന്ന് ഒരു പദ്ധതിയും സർക്കാരിനില്ല.'- ചൗധരി പറഞ്ഞു.

രാജ്യം മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അടുത്തിടെ പറഞ്ഞിരുന്നു. വൈറസ് പകരുന്നത് തടയാനായി ഒരു വിഭാഗം ജനങ്ങളെ കണ്ടെത്തി വാക്‌സിന്‍ നല്‍കിയാല്‍, മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും പറഞ്ഞിരുന്നു. 

Second Paragraph  Amabdi Hadicrafts (working)

കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം, തുടക്കത്തില്‍ 30 കോടി ആളുകൾക്ക് വാക്‌സിന്‍ നല്‍കും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികര്‍ എന്നിവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.