ഗുരുവായൂരിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കുടുംബയോഗങ്ങളിൽ ടി എൻ പ്രതാപൻ എം. പി .

ഗുരുവായൂർ : നഗരസഭയിലെ തെരെഞ്ഞെടുപ്പ്പ്രചരണാർത്ഥം. ടി.എൻ.പ്രതാപൻ എം.പി.ഗുരുവായൂരിൽ മമ്മിയൂർ ,പാലയൂർ, മാണിക്കത്ത് പടി തൈക്കാട് പള്ളി റോഡ് എന്നിവിടങ്ങളിലായി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തി.- ഗുരുവായൂരിൻ്റെ ഭരണം ഇത്തവണ യൂ ഡി എഫിന് നൽക്കുവാൻ ജനം തയ്യാറായിട്ടുണ്ടെന്നും, ജനദ്രോഹ നടപടികളുടെയും, അഴിമതിയുടെയും കേന്ദ്രമായി കേരളം മാറിയതിന് ശരിയായ തക്ക മറുപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിൽ യഥാവിധി വിനിയോഗിയ്ക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ജില്ലാ പ്രസിഡണ്ടു്.സി.എ.റഷീദ്, നഗരസഭ.യു ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ. എ.ടി.സ്റ്റീഫൻ മാസ്റ്റർ, മറ്റു് ഭാരവാഹികളായ ആർ.രവികുമാർ ,ബാലൻ വാറനാട്ട്, അരവിന്ദൻ പല്ലത്ത്, ടി.എൻ.മുരളി, ഒ.കെ.ആർ.മണികണ്ഠൻ. ആർ.എ.അബൂബക്കർ ആർ.വി.ജലീൽ, എം.കെ.ബാലകൃഷ്ണൻ, നൗഷാദ് തെക്കുംപുറം, മണ്ഡലം നേതാക്കളായ പി.കെ.ജോർജ്ജ്, ബാബു ഗുരുവായൂർ,രാമൻ പല്ലത്ത്,, സി.മുരളീധരൻ, കെ.പ്രദീപ് കുമാർ, ഒ.പി.ജോൺസൺ, സി.അനിൽകുമാർ, റഷീദ് കുന്നിയ്ക്കൽ, അഷറഫ് കൊളാടി.സ്ഥാനാർത്ഥികളായ രേണുക ടീച്ചർ, ജിഷനൗഷാദ്, ടി.വി.കൃഷ്ണദാസ്, റംഷിയ ഷെബീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.