Above Pot

പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നു സുരേഷ് ഗോപി , കളക്ടർ ദാസ്യ പണി നടത്തുന്നു ബി ഗോപാലകൃഷ്ണൻ

തൃശ്ശൂര്‍: തൃശൂരിലെ പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും . സ്ഥാനാര്‍ഥി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും- സുരേഷ് ഗോപി പറഞ്ഞു.

First Paragraph  728-90

സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു. കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം”, മീണ പറയുന്നു. മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാർട്ടികൾ തന്നെ ചർച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരിൽ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Second Paragraph (saravana bhavan

ഇതിനിടെ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ഗോപാലകൃഷ്ണന്‍ രംഗത്ത് നോട്ടീസ് അയച്ചത് ടി.വി അനുപമയുടെ വിവരക്കേടാണെന്നും പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണി ചെയ്യുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.’ശബരിമല വിഷയം പിണറായി സര്‍ക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്. ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാല്‍ അത് വിവരക്കേടാണ്’, അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ജനങ്ങള്‍ മുമ്ബാകെ ഉയര്‍ത്തിക്കാട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും അത് ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ള. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തെറ്റാണ്, എന്നാല്‍ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കളക്ടര്‍ അയച്ച നോട്ടീസിന് നിയമപരമായി മറുപടി നല്‍കുമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

”വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തിൽ ശരണം വിളികൾ) എന്‍റെ അയ്യപ്പൻ, എന്‍റെ അയ്യൻ.. നമ്മുടെ അയ്യൻ … ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി ഈ കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ മുഴുവൻ ആ വികാരം അയ്യന്‍റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുണ്ടാകില്ല.”

പ്രത്യക്ഷത്തിൽത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.