728-90

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് മർദനം സി പി എം നേതാവ് അറസ്റ്റിൽ

Star

എടപ്പാൾ : എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടം കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ഇയാള്‍.

ആക്രി സാധനങ്ങള്‍ പെറുക്കുന്നത് കണ്ട ഇയാള്‍ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച്‌ തലക്കടിച്ചെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപമുളള കെട്ടിടത്തിലാണ് പെണ്‍കുട്ടി ഉള്‍പ്പെട്ട നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയത്. ഈ കെട്ടിടം പി.രാഘവന്റേതായിരുന്നു. അനുവാദമില്ലാതെ കെട്ടിടത്തിന് അകത്തു കടന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന ചാക്ക് ഉപയോഗിച്ച്‌ മര്‍ദിച്ചത്. ചാക്കിൽ ഇരുമ്പിന്റെ കഷ്ണം ഉണ്ടായിരുന്നു ഇതാണ് പരിക്ക് ഗുരുതരമാകാൻ കാരണം

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മനുഷ്യമനസിനെ ഞെട്ടിച്ച്‌ സമാന സംഭവം വീണ്ടുമുണ്ടായത്.