ഗുണ്ടാ ആക്രമണം ,എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു

">

ഗുരുവായൂർ : പുത്തമ്പല്ലി സൗത്ത് കരയോഗം പ്രസിഡണ്ടും യൂണിയൻ പ്രതിനിധിയുമായ ഒ കെ നാരായണൻ നായരുടെ വീടും കാറ്ററിങ്ങ് സ്ഥാപനവും ആക്രമിക്കപ്പെട്ടതിൽ ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.

court ad

അക്രമികളെ കണ്ടെത്തുന്നതിനും ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും തക്കതായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സത്വരനടപടികൾ കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡണ്ട് പ്രൊഫ എൻ രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ രാമചന്ദ്രൻ നായർ, സെക്രട്ടറി കെ മുരളീധരൻ, കെ ഗോപാലൻ, ടി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

new consultancy

ക്ഷേത്ര നഗരിയിലെ ഗുണ്ടാ ആക്രമണം പോലീസിനെ പോലും ഞെട്ടിച്ചു . രാത്രി മുഴുവൻ പോലീസ് പട്രോളിംഗ് ഉണ്ടെന്ന് അവകാശ പ്പെടുന്ന സ്ഥലത്താണ് മാരകായുധങ്ങളുമായി അർദ്ധ രാത്രി ഗുണ്ടാ ആക്രമണം നടന്നത് . ഒരു മണിക്കൂറോളമാണ് ഗുണ്ടകൾ ഇവിടെ വിലസിയത് എന്നിട്ടും പോലീസ് മാത്രം ഒന്നുമറിഞ്ഞില്ല. ഇതിനിടെ ആക്രമണത്തിൽ പങ്കെടുത്ത ചിലരെ പോലീസ് പിടി കൂടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors