ക്ഷേത്ര വിവാദം , ചെയർമാൻ മാപ്പ് പറയണം : പ്രയാർ ഗോപാലകൃഷ്ണൻ

">

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയെ ആക്ഷേപിച്ച ദേവസ്വം ചെയർമാൻ ഭക്തജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ സി.പി.എമ്മിന്റെ പ്രദേശിക നേത്യത്വം പോലും വിശ്വാസികൾക്കൊപ്പം നിന്ന സാഹചര്യത്തിൽ ദേവസ്വം ചെയർമാൻ തെറ്റ് മനസ്സിലാക്കി വിശ്വാസികളോട് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

court ad

ഗുരുവായൂർ കിഴക്കേനടയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ തിരുവിതാംകൂർ പ്രസിഡന്റുകൂടിയായ പ്രയാർ. ബി.ജെ.പി പ്രകടന പത്രികയിൽ ഓൺ ലൈനിൽ വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനം നിറവേറ്റാൻ മോദി സർക്കാർ നിയമമുണ്ടാക്കണമെന്നും പ്രയാർ ആവശ്യപ്പെട്ടു. ദേവസ്വം ചെയർമാൻ മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വിശ്വാസികളെ അണിനിരന്ന് പ്രതിഷേധത്തിന് നേത്യത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

new consultancy

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.എ മാധവൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി യതീന്ദ്രദാസ്, വി വേണുഗോപാൽ, എം.വി ഹൈദറാലി, ആർ രവികുമാർ, എ.പി ബാബു, ഫിറോസ് പി. തൈപറമ്പിൽ, കെ.പി ഉദയൻ, കെ നവാസ്, ബാലൻ വാറണാട്ട്, ഒ.കെ ആർ മണികണ്ഠൻ, ശശി വാറണാട്ട്, പി.ഐ ലാസർ, ഷാനവാസ് തിരുവത്ര, കെ.ജെ ചാക്കോ, എം.എഫ് ജോയ്, പി.വി ബദറുദ്ദീൻ, ടി.എ ഷാജി, നൗഷാദ് കൊട്ടിലിങ്ങൽ എന്നിവർ സംസാരിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors