കാരുണ്യ ചികിൽസാസഹായ പദ്ധതി  നിർത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക : കേരള കോൺഗ്രസ് (എം)

">

ചാവക്കാട് :  ഹൃദയ ,കിഡ്‌നി ,കാൻസർ രോഗികൾക്ക് ചികിൽസ സഹായം നൽകിയിരുന്ന കാരുണ്യ പദ്ധതി നിറുത്തുവാനുള്ള നീക്കം  സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. 

court ad

റേഷൻ മണ്ണെണ്ണ നിറുത്തുവാനുള്ള നീക്കവും പുനർപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ചെയർമാൻ പി ജെ ജോസഫ് , ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ് എന്നിവർക്ക് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ജില്ല പ്രസിഡന്റ് സി വി കുരിയാക്കോസ്  ഉദ്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമൽ അധ്യക്ഷത വഹിച്ചു.

new consultancy

ജില്ല വൈസ് പ്രസിഡന്റ്  ജോൺസൻ കാഞ്ഞിരത്തിങ്കൽ ,ജില്ല സെക്രട്ടറിമാരായ ഇ ജെ ജോസ് , തോമസ് ആന്റണി , ചാവക്കാട് നഗരസഭ കൗൺസിലർ ജോയ്‌സി ആന്റണി , അഡ്വ. ഇ എം സാജൻ , സി ആർ പീറ്റർ , സി വി ജോസഫ് , കെ കെ ഗോപി , ഇ ജെ ജോർജ് , സി ഒ സെബാസ്റ്റിയൻ , കുരിയൻ പനക്കൽ , ബെന്നി ചെറുവത്തൂർ , എം കെ കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors