പാചക വാതക വില വർദ്ധനവിനെതിരെ
പ്രതിഷേധ ധർണ്ണ നടത്തി
ഗുരുവായൂർ: വാണിജ്യാവശ്യത്തിനുള്ള പാചക വാതത്തിൻ്റെ അനിയന്ത്രിത വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ്റ അസ്സോസിയേഷൻ ഗുരുവായൂരിൽ പാചകവാതക കുറ്റിയിൽ റീത്ത് വെച്ച് പ്രതിഷേ ധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ കെ.എച്ച്.ആർ.എ മുൻ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ജി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു സി.എ.ലോകനാഥൻ, എൻ.കെ.രാമകൃഷ്ണൻ, , കെ.പി.സുന്ദരൻ, ആർ.എ, ഷാഫി, രവീന്ദ്രൻ നമ്പ്യാർ, ഒ.കെ.നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.