Header 1 = sarovaram
Above Pot

തിരുവെങ്കിടം റെയില്‍വേ അടിപ്പാത, പ്ലാന്‍ തയ്യാറാക്കും.

ഗുരുവായൂര്‍: തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന് പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എന്‍.കെ.അക്ബര്‍, എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം നിര്‍ദ്ദിഷ്ഠ സ്ഥലം സന്ദര്‍ശിച്ചു. 15 അടി വീതിയിലാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. ഇതില്‍ മൂന്ന് അടി നടപ്പാതയുണ്ടാകും. ഒമ്പതടി താഴ്‌ചയിലാണ് ലാണ് തുരങ്കപാത നിർമിക്കുന്നത്. അടിപ്പാത ഭൂമിക്കടിയിലെ ജലനിരപ്പിനും താഴെ ആയതിനാൽ വർഷകാലത്ത് രൂപ പ്പെടുന്ന വെള്ളക്കെട്ട് കളയാനുള്ള സംവിധാനം ഉണ്ടാക്കും .

Astrologer

മഴ വെള്ളം കടക്കാതിരിക്കാനായി അടിപാതയുടെ ഇരു ഭാഗത്തും റൂഫ് നിർമിക്കും. നാല് കോടി രൂപയാണ് നിർമാണ ചിലവ് . ഈ ഭാഗത്ത് നേരത്തെയുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് അടച്ചതോടെ തിരുവെങ്കിടം മേഖല ഒറ്റപ്പെട്ട നിലയിലാണ്. ഇതിന് പരിഹാരമായാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.റെയില്‍വേ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അബ്ദുല്‍ അസീസ്, സീനിയർ സെക്ഷൻ എഞ്ചിനീയർ നഗരസഭ എഞ്ചിനിയര്‍ ഇ.ലീല, സെക്രട്ടറി ബീന എസ്.കുമാര്‍, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Vadasheri Footer