ഗണിത ശാസ്ത്രവും വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകള്‍: ഡോ: ഇ. ശ്രീധരന്‍.
ഗുരുവായൂര്‍: ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ഗണിത ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകളാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല റിട്ട: സംസ്‌കൃത പ്രൊഫസര്‍ ഡോ: ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ഗണിതശാസ്ത്രം, ജ്യോതിഷം അഥവാ പ്രവചനം, വാനനിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. അതില്‍ ഏറ്റവും ശാസ്ത്രീയത ഗണിത ശാസ്ത്രത്തിനുണ്ട്. കേരളത്തിന്റെ ഗണിത ശാസ്ത്ര സംഭാവന ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമ്മിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ പ്രബന്ധം അതരിപ്പിക്കുകയായിരുന്നുഅദ്ദേഹം.
കോഴിക്കോട് കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ ഡോ.പി ഗിരീശര്‍ ക്ഷേത്രവാസ്തുവിനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. കാണിപ്പയ്യൂർ കൃഷ്ണന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു