header 4

മമ്മിയൂര്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു

ഗുരുവായൂർ: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങള്‍, ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം വകയായിരുന്നു, ബുധനാഴ്ച നടന്ന അതിരുദ്രമഹായജ്ഞം.

Astrologer

കഴിഞ്ഞ വര്‍ഷം നടന്ന മഹാരുദ്രയജ്ഞത്തിലും ഒരു ദിവസത്തെ വഴിപാട് ഗുരുവായൂര്‍ ദേവസ്വം വകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ജ്യോതിഷികളുടെ നിര്‍ദേശ പ്രകാരമാണ് എല്ലാ വര്‍ഷവും മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം വഴിപാട് നടത്തിവരുന്നത്.

അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് നടന്നു വരുന്ന ദേശീയ സെമാനാറില്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പട് മുഖ്യാതിഥിയായി. ഡോ: ഇ.ശ്രീധരന്‍ ക്ഷേത്രങ്ങളും, ജ്യോതിഷ ഗണിത പാരമ്പര്യവും എന്ന വിഷയത്തിലും, ക്ഷേത്രവാസ്തു എന്ന വിഷയത്തില്‍ കോഴിക്കോട് കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഡോ: പി. ഗിരീശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിച്ചു.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കാലത്ത് ”ബാണയുദ്ധം” എന്ന വിഷയത്തില്‍, ഡോ: വി. അച്ചുതന്‍ കുട്ടിയുടെ പ്രഭാഷണം, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, ഗുരുവായൂര്‍ മായ അന്തര്‍ജനത്തിന്റെ തിരുവാതിരക്കളി, ഗുരുവായൂര്‍ ക്ഷേത്ര കലാനിലയം അവതരിച്ച ബാണയുദ്ധം കൃഷ്ണനാട്ടം കളി എന്നിവയും ഉണ്ടായിരുന്നു.