Header 1 vadesheri (working)

കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ :കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്രയും പുഷ്പാർച്ചനയും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ കെ.പി.ഉദയൻ നിർവഹിച്ചു. കേരള പ്രദേശ് ഗാന്ധി വേദി തൃശൂർ ജില്ല വൈസ് ചെയർമാൻ വി.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ രേണുക ടീച്ചർ പദയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ചടങ്ങിൽ ജില്ലാ സംസ്ഥാന നേതാക്കളായ വർഗീസ്.വി.എ, അജിതൻ മേനോത്ത് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തുകയും ജെയിംസ്,അഖിൽ എസ്.നായർ, രാഹുൽ മാരകാത്ത്, ശശിധരൻ വൈലത്തൂർ, രാജേഷ്.വി.എം, കൃഷ്ണദാസ് ഞമനേങ്ങാട്, വിശ്വനാഥൻ, ലോഹിതാക്ഷൻ, കമല ദേവി എന്നിവർ സംസാരിച്ചു.