കെ കെ രാഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കെ കെ രാഗേഷ് എം.പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.ചുമ അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ കെകെ രാഗേഷ് പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക സമരത്തിന്റെ ഭാഗമായി രണ്ട് മാസത്തോളമായി രാഗേഷ് കര്‍ഷകര്‍ക്കൊപ്പം ഡല്‍ഹിയിലാണ്.