ഐ.എസ്.ആർ.ഒയുടെ ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട : ഐ.എസ്.ആർ.ഒയുടെ അത്യാധുനിക വാർത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ ബുധനാഴ്ച വൈകീട്ട് 5 .08ന് വിക്ഷേപണം നടത്തിയത് . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് ജി.എസ്.എൽ.വി-മാർക്ക്- 3 ആണ് ജിസാറ്റുമായി കുതിച്ചുയർന്നത് .
. ജി.എസ്.എൽ.വി-മാർക്ക്- 3െൻറ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപണമാണിത്. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകും. മാർച്ചിലെ ജിസാറ്റ് -6എയുടെ വിക്ഷേപണം പരാജയമായിരുന്നു