Madhavam header
Above Pot

മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. .

ഗുരുവായൂർ : മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷ്ണൽ കാർഡിയാക്‌സെന്ററിലേയും, രാജാ കാർഡിയാക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹ്യദ്രോഗ ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചത്, കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷ്ണൽ കാർഡിയാക്‌സെന്ററിലെ പ്രശസ്ത കാർഡിയോളജിസ്റ്റുകളായ ഡോ പി.പി മുഹമ്മദ് മുസ്തഫ, ഡോ മുഹമ്മദ് ഷലൂബ്, രാജാ മെട്രോ കാർഡിയാക് സെന്ററിലെ ഡോ ജോർജ്ജ് മാത്യു നീരക്കൽ, ഡോ പനീർ സെൽവം ഡോ ശങ്കര ഗൗഡ, ഡോ സായിറാം, എന്നിവർ രോഗികളെ പരിശോധിക്കുകയും വിദഗ്ദ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

new consultancy

Astrologer

രാജാ ആശുപത്രിയിലെ ഹ്യദ്രോഗ വിഭാഗം രാജാ മെട്രോ കാർഡിയാക് സെന്റർ എന്നപേരിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. എക്കോ, ബ്‌ളഡ് ഷുഗർ, ഇ സി ജി ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തി.രാവിലെ ഒൻപത് ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണി വരെ തുടർന്നു. രാജാ മെട്രോ കാർഡിയാക് സെന്ററിൽ 24 മണിക്കൂറും ഹ്യദ്രോഗ അത്യാഹിത വിഭാഗം സേവന ം ലഭിക്കും. ആയുഷ്മാൻ ഭാരത് കാരുണ്യ പദ്ധതിയുടെ ആനുകൂല്യവും ആശുപത്രിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. രാജാ ആശുപത്രി ജനറൽ മാനേജർ കെ ജി പ്രദീ പ് കുമാർ, കോഴിക്കോട് മെട്രാ ആശുപത്രി ജനറൽ മാനേജർ ഗിരിജൻ മേനോൻ, രാജാ ആശുപത്രി അസി: മാനേജർ സുനിൽ കുമാർ, രാജാ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിനോജ് ബേബി, റിലേഷൻസ് ടീം ലീഡർ വി ശിവ പ്രസാദ് എന്നിവർ നേത്യത്വം നൽകി

buy and sell new

Vadasheri Footer