Madhavam header
Above Pot

ഗുരുവായൂരിൽ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി ഉദ്ഘാടനം ചെയ്യും . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിക്കും
ദുരന്തനിവാരണം , ഫസ്റ്റ് എയ്ഡ് , ഫയർ ഫൈറ്റിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത് തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജൂബിലി മിഷനിലെ ഡോക്ടർമാർ , ജില്ല ദുരന്ത നിവാരണ സേന , ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പരിശീലകരായി ഉണ്ടാകും .

new consultancy

Astrologer

നഗരസഭയിലെ 26 സ്കൂളുകളിൽ നിന്നും 5 വീതം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകുന്നത് പരിശീലനം പൂർത്തിയാക്കുന്നവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകൾ നൽകും .
നഗരസഭ ദുരന്തനിവാരണ സബ് കമ്മറ്റി ചെയർമാൻ ആന്റോ തോമസ് , നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസ് , എ പി ബാബു മാസ്റ്റർ , നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ് .

buy and sell new

Vadasheri Footer