Madhavam header
Above Pot

ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

ഗുരുവായൂർ : അന്യ സംസ്ഥാനത്തും നിന്ന് എത്തിയ തീർത്ഥാടക സംഘത്തിലെ ആറു പേർക്ക് ഭക്ഷ്യ വിഷബാധ യേറ്റു . ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച വരിൽ ഒരു മുതിർന്ന സ്ത്രീക്കും നാലു കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് . കിഴക്കേ നടയിലെ ഒരു ഹോട്ടലിൽ നിന്ന് ദോശ കഴിച്ച തമിഴ് നാട് നാഗപട്ടണം സ്വദേശികൾക്കാണ് കടുത്ത ഓക്കാനവും ചർദിയും ഉണ്ടായത് . അവശരായ വാസന്തി (30) കുട്ടികളായ നിത്യ(10) നവീൻ (11) ജയശ്രീ (9) ദ്വരെ (5 ) എന്നിവരെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി . ഡ്രിപ്പ് കൊടുത്തപ്പോൾ എല്ലാവർക്കും വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സെന്ററിലെ ചികിത്സ മതിയാക്കി സംഘം സ്വദേശത്തേക്ക് മടങ്ങി . ഭക്ഷ്യ വിഷ ബാധയേറ്റ ഹോട്ടലിനെ കുറിച്ച് വ്യാപകമായി പരാതി ഉണ്ടാകുന്നുണ്ടെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുള്ളത് കൊണ്ട് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾ ഒന്നും ഉണ്ടാകാറില്ലത്രെ .

Vadasheri Footer