Header 1 vadesheri (working)

നദികളിൽ പ്രളയം നിക്ഷേപിച്ച മണലിന്‍റെ വില്‍പന നടത്താന്‍ തീരുമാനം

Above Post Pazhidam (working)

തൃശ്ശൂർ : പ്രളയത്തില്‍ ജില്ലയിലെ പുഴയോരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ ലേലം ചെയ്ത് വില്‍പ്പന നടത്തുമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ. കളക്ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന നദീസംരക്ഷണം ജില്ലാതല വിദഗ്ദ സമിതി മീറ്റിങ്ങിലാണ് നിര്‍ദേശം. നിര്‍മ്മിതി കേന്ദ്രത്തിനാണ് ഇതിന്‍്റെ ചുമതല. താലൂക്ക് അടിസ്ഥാനത്തിലാണ് മണല്‍ ലേലം നടത്തി വില്‍ക്കുക.തഹസില്‍ദാര്‍മാര്‍ ഇതിന്‍്റെ മേല്‍നോട്ടം വഹിക്കും.അടിഞ്ഞുകൂടിയ മണലിന്‍്റെ അളവ് കണക്കാക്കും. ജില്ലാ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളെ എകോപിപ്പിച്ചു കൊണ്ട് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തിനാണ് മണലിന്‍്റെ അളവ് കണക്കാക്കുന്നതിനുള്ള ചുമതല.

First Paragraph Rugmini Regency (working)

യോഗത്തില്‍ വിവിധ പദ്ധതികള്‍ അംഗീകരിച്ചു. 21 ലക്ഷം രൂപ ചെലവില്‍ ചാലക്കുടി പുഴയുടെ വലതുതീരത്ത് വേലൂക്കര പമ്പ് ഹൗസ് ഭാഗത്തിന്‍്റെ സംരക്ഷണപ്രവര്‍ത്തനവും 30 ലക്ഷം രൂപ ചെലവില്‍ മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊമ്പന്‍പ്പാറ ചെക്ക് ഡാമുമായി ബന്ധപ്പെട്ട് ചാലക്കുടി പുഴയുടെ ഇടതുകരയുടെ സംരക്ഷണവും 65 ലക്ഷം രൂപ ചെലവില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ മണലിപ്പുഴക്കു കുറുകെ ചെക്ക് ഡാം നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരമായത്. ജില്ലാ കളക്ടര്‍ ടി.വി. അനുപമ അധ്യക്ഷയായ യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു