Header 1 = sarovaram
Above Pot

ശബരിമലയിൽ തൃശ്ശൂർ സ്വദേശിനി 52 കാരിയെ തടഞ്ഞ മുഖ്യ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷണത്തിനായി ശബരിമല നടതുറന്നപ്പോള്‍ ശക്തമായ പോലീസ് സുരക്ഷക്കിടയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടു വയസ്സുകാരിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സുരാജാണ് അറസ്റ്റിലായത്. വധശ്രമം.സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്

പേരക്കുട്ടിയുടെ ചോറൂണല്‍ ചടങ്ങിനായെത്തിയ തൃശൂര്‍ സ്വദേശി ലളിത രവിയെയാണ് ചൊവ്വാഴ്ച്ച രാവിലെ ഏഴൊടെ പ്രതിഷേധക്കാര്‍ തടഞ്ഞത്. സ്ത്രീക്കെതിരെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് കണ്ടലറിയാവുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിരുന്നു.

Astrologer

52 വയസ്സുണ്ടായിരുന്നു സ്ത്രീക്കൊപ്പം ഭര്‍ത്താവുള്‍പ്പടെ 19 പേരാണ് ഉണ്ടായിരുന്നത്. കുഞ്ഞിന്റെ അമ്മ ഉള്‍പ്പടെയുള്ള 50 വയസ്സില്‍ താഴെയുള്ള യുവതികള്‍ പമ്പയില്‍ തങ്ങുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ സന്നിധാനത്ത് നടപ്പന്തലിലെത്തിയപ്പോഴാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ആക്രോശിച്ചെത്തിയ പ്രതിഷേഘധക്കാര്‍ക്കിടയില്‍നിന്ന് വളരെ പാടുപെട്ടാണ് പോലിസ ഇവരെ രക്ഷപെടുത്തിയത്.

Vadasheri Footer