Madhavam header
Above Pot

ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം ,പരിവാർ സംഘടനകൾ പ്രതീകാത്മകമായി പിടിച്ചെടുക്കല്‍ സമരം നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്റെ വാർഷിക ദിനത്തിൽ പരിവാർ സംഘടനകൾ പ്രതീകാത്മകമായി ക്ഷേത്രം പിടിച്ചെടുക്കല്‍ സമരം നടത്തി. പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് ക്ഷേത്രവിമോചന സമരസമിതി നാമജപയാത്രയുമായിട്ടാണ് ക്ഷേത്രം പ്രതീകാത്മകമായി പിടിച്ചെടുക്കല്‍ സമരം നടത്തിയത്.

സ്ത്രീകളും, കുട്ടികളുമടക്കം വിശ്വാസികള്‍ അണിനിരന്ന പ്രതിഷേധ നാമജപ ഘോഷയാത്ര, പടിഞ്ഞാറേ നടയില്‍നിന്നും ആരംഭിച്ച് നഗരംചുറ്റി ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രപരിസരത്തെത്തി. . ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി.എ.ശിവദാസിന്റെ നേതൃത്വത്തില്‍ സി.ഐ പി.എസ്. സുനില്‍കുമാര്‍, എസ.ഐ: പി.എം. വിമോദ് എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ജലപീരങ്കിയടക്കമുള്ള സന്നാഹത്തോടെയുള്ള പോലീസ് സംഘം, ഇരുമ്പിന്റെ ബാരിക്കേഡുമായി പ്രതിരോധം തീര്‍ത്തിരുന്നു.

Astrologer

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോലീസ് സംഘം നാമജപയാത്ര തടയുന്നതിനിടെ സമരസംഘത്തിലെ ഏതാനും പേര്‍ വടക്കുഭാഗത്തുകൂടി കടന്ന് ക്ഷേത്രത്തിനു മുന്നിലെത്തി. ക്ഷേത്രത്തിനു ചുറ്റും പോലീസിന്റെ വലയമുണ്ടായിരുന്നു. അമ്പതോളം പേര്‍ ക്ഷേത്രത്തിനുമുന്നിലെത്തിയ നേരം ക്ഷേത്രംഗോപുര വാതില്‍ അടച്ചു. അകത്തേയ്ക്ക് ഇരച്ചുക്കയറാതിരിക്കുന്നതിന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് ഗോപുരവാതില്‍ അടച്ചത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ തുറക്കുകയും ചെയ്തു. ക്ഷേത്രത്തിനു മുന്നിലെത്തിയ സമരക്കാര്‍ ക്ഷേത്രമുറ്റത്തിരുന്ന് നാമജപം നടത്തി.

തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ വിശ്വാസി സമൂഹത്തെ മുഴുവന്‍ ബഹിഷ്‌ക്കരിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി പുരുഷോത്തമാനനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഹൈന്ദവര്‍ ആരാധിച്ചുവരുന്ന ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന എല്‍.ഡി.എഫ്.സര്‍ക്കാര്‍ ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് പുരുഷോത്തമാനനന്ദ സരസ്വതി മുന്നറിയിപ്പ് നല്‍കി. കെ.പി.ഹരിദാസ് അധ്യക്ഷനായി. പി.ആര്‍.ഉണ്ണി (ക്ഷേത്ര സംരക്ഷണ സമിതി), പുഷ്പ പ്രസാദ (ശബരിമലകര്‍മ്മസമിതി) ഇ.വി.മഹേഷ ്(ആര്‍.എസ്.എസ്)കെ.നിവേദിത(മഹിളാമോര്‍ച്ച),കെ.ആര്‍.അനീഷ്(ബി.ജെ.പി),പ്രബീഷ്(വി.എച്ച്.പി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vadasheri Footer