Madhavam header
Above Pot

വാക്സിൻ ഉത്പാദകരായ പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ..

പൂണെ: കൊവിഷിൽസ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽനിന്നാണ്.

ഫയര്‍ഫോഴ്സിൻ്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാൻ്റിന് തീപിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കി. അഗ്നിബാധയിൽ ആൾനാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃത‍‍ര്‍ വ്യക്തമാക്കുന്നു.

Astrologer

Vadasheri Footer