Madhavam header
Above Pot

ചാവക്കാട് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പുന്ന മൂത്തയോടത് വീട് മൊയ്‌തീൻകുട്ടിയുടെ മകൻ അബ്ദുൾ റഹ്മാൻ 35 വയസ്സ്, എന്നയാളെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ യു കെ ഷാജഹാൻ, എ എസ് ഐ സജിത്ത്, സുനു സി പി ഒ മാരായ ആശിഷ്, ശരത്ത്, റെജിൻ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Vadasheri Footer