തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.

Vadasheri

new consultancy

ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുളളതിനാൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്!
ഇവര്‍ ജയലില്‍ നിന്ന് പുറത്ത് പോയെന്ന നി​ഗമനത്തിലാണ് പൊലീസ്. അതിനാല്‍ പുറത്തും അന്വേഷം ഊര്‍ജിതമാക്കിയിട്ടുണ്ട്

Star

buy and sell new