ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും.

ഗുരുവായൂർ: ദേവസ്വത്തിലെ 48 ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും. സുഖചികിത്സക്കായി 11,50,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം അംഗീകരിച്ചു. വർഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലായ് 1 മുതൽ 30 ദിവസം നീണ്ടു നിൽക്കുന്നതാണ്. ആയുർവേദ അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേകം ആഹാരക്രമമാണ് നിശ്ചയിച്ചിട്ടുളളത്.

Vadasheri

ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, – ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകളെ വേണ്ട വിധം കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷമാണ് നല്ക്കുന്നത്. ആകെ 48 ആനകൾക്കാണ് സുഖചികിത്സ. 4320 കിലോ അരി, 900 കിലോ ചെറുപയർ, 540 കിലോ മുതിര, 1440 കിലോ റാഗി, 144 കിലോ അഷ്ടചൂർണ്ണം, 360 കിലോ ച്യവനപ്രാശം, 144 കിലോ മഞ്ഞൾപ്പൊടി, ഷാർക്കോഫെറോൾ, മിനറൽ മിക്സ്ചർ, ധാതുലവണങ്ങൾ തുടങ്ങിയവയാണ്.

Astrologer

സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇനങ്ങൾ. ആന ചികിത്സ വിദഗ്ധർ ഡോ.കെ.സി.പണിക്കർ, ഡോ.കെ.എൻ.മുരളീധരൻ നായർ, ഡോ.പി.ബി.ഗിരിദാസ്, ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഡോ.എം.എൻ.ദേവൻ നമ്പൂതിരി, ഡോ.ടി.എസ്.രാജീവ്, ഡോ.വിവേക് ദേവസ്വം വെറ്ററിനറി ഓഫീസർ മുതലായവർ സുഖചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നതാണ്.

Astrologer