അമ്മയില്‍ ഭരണഘടനാ ഭേദഗതി, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം.

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭരണഘടനാ ഭേദഗതി. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യും. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാനും തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തും. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. പുതിയ ഭേദഗതികള്‍ ഈ മാസം 30 ന് ചേരുന്ന ജനറല്‍ബോഡിയില്‍ ആണ് നടപ്പിലാക്കുക .

new consultancy

നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്നുണ്ടായ വിവാങ്ങളുടെയും പശ്ചാത്തലത്തില്‍ താരസംഘടനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നടിമാരായ പാര്‍വതി, രമ്യ നമ്പീശന്‍, രേവതി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവും താരസംഘടനയുടെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. നടിമാരുടെ പരാതികള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രുപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

buy and sell new