Header 1 = sarovaram
Above Pot

ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ അമ്മയും മക്കളും കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ അമ്മയും മക്കളും കൊല്ലപ്പെട്ടു . പേരൂര്‍ കാവുമ്ബാടം കോളനി സ്വദേശികളായ ലെജി മക്കളായ അന്നു, നീനു എന്നിവരാണ് കൊല്ലപ്പെട്ടത് . ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂരിന് സമീപമായിരുന്നു അപകടം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അമ്മയെയും രണ്ട് മക്കളെയും കാറിടിച്ച്‌ തെറിപ്പിച്ചത്. മക്കള്‍ അപകട സ്ഥലത്തും അമ്മ ലെജി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

ഏറ്റുമാനൂരില്‍ നിന്ന് പേരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് യാത്രക്കാരുടെ മേല്‍ പാഞ്ഞുകയറിയത്. കാര്‍ റോഡില്‍ നിന്ന് ഇരുപതടിയോളം പുറത്തേക്ക് മാറി പുരയിടത്തിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനങ്ങള്‍ നിര്‍ത്തിയില്ല. കാര്‍ ഓടിച്ചയാള്‍ക്കും ഗുരുതര പരിക്കുകളുണ്ട്.

Astrologer

ഇയാളും ചികിത്സയിലാണ്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മുന്നറിയിപ്പു ബോര്‍ഡുകള്‍ വെക്കാതെ ബൈപ്പാസ് റോഡ് തുറന്നതിനാല്‍ സമീപ പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു

Vadasheri Footer