Madhavam header
Above Pot

അച്യുതമേനോന്‍ ഭവന പദ്ധതി , താക്കോല്‍ ദാനം മാര്‍ച്ച് 8 ന്

ചാവക്കാട് : മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി. അച്യുമേനോന്റെ നാമധേയത്തില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയുടെ ഭാഗമായി സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമനയൂര്‍ മുത്തമ്മാവില്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മാര്‍ച്ച് 8 ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.

ഒരുമനയൂര്‍ തൈക്കടവില്‍ പി.ജെ നൂര്‍ജഹാന്‍ സുബൈറിനാണ് പാര്‍ട്ടി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ജില്ലയിലെ 9-ാമത്തെ വീടാണിത്. 2018 മാര്‍ച്ച് 31 ന് ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രനാണ് വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തീകരിച്ച് കുടുംബത്തിന് വീട് കൈമാറുകയാണ്. സിപിഐ അംഗങ്ങളില്‍ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് 675 ചതുശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 8 ലക്ഷം രൂപ ചെലവഴിച്ച് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Astrologer

വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ സി എന്‍ ജയദേവന്‍ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കെ സുധീരന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി എസ് രേവതി , ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ടപ്പുള്ളി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആഷിത കുണ്ടിയത്ത്, വാര്‍ഡ് മെമ്പര്‍ കെ വി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, ഒരുമനയൂര്‍ ലോക്കല്‍ സെക്രട്ടറി കെ വി കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Vadasheri Footer