ശിവരാത്രി ദിനത്തിൽ മമ്മിയൂരിൽ വൻ ഭക്ത ജനത്തിരക്ക്

">

ഗുരുവായൂർ : മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപെട്ടു . രാവിലെ 4.30-ന് ക്ഷേത്രത്തിനകത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലക്ഷാര്‍ച്ചനയോടെ താന്ത്രിക ചടങ്ങുകള്‍ക്ക് തുടക്കമായി മഹാദേവന് ഭസ്മാഭിഷേകവും , മഹാദേവനും, മഹാവിഷ്ണുവിനും നവകാഭിഷേകം നടന്നു . വൈകീട്ട് 4 ന് ക്ഷേത്രത്തിന് പുറത്ത് കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന സമൂഹാര്‍ച്ചനയിലും നിരവധി ഭക്തർ പങ്കെടുത്തു .നടരാജ മണ്ഡപത്തിൽ രാവിലെ 10ന് ആലങ്കോട് ലീലാ കൃഷ്ണന്റെ ഭക്തി പ്രഭാഷണവും തുടർന്ന് ഗുരുവായൂർ ബ്രാഹ്മണ സഭ മഹിളാ വിഭാഗത്തിന്റെ കോലാട്ടം കുമ്മി അരങ്ങേറി .ഉച്ചക്ക് മണലൂർ ഗോപിനാഥ് അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻ തുള്ളലും ഉണ്ടായി .വൈകീട്ട് 7 മുതൽ ഗുരുവായൂർ ഗന്ധർവ്വാസ് അവതരിപ്പിച്ച സംഗീത സമന്വയവും രാത്രി ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിന്റെ ബാണ യുദ്ധം കൃഷ്ണനാട്ടവും അരങ്ങേറി .ശിവരാത്രി വ്രതമെടുത്ത നൂറുകണക്കിന് സ്ത്രീകളാണ് മഹാദേവന്റെ നിദ്രക്ക് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനടയിൽ ഓം നമശ്ശിവായ ഉരുവിട്ട് പുലരും വരെ ഇരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Sponsors