ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്

തിരുവനന്തപുരം : നിയമസഭയില്‍ വെക്കുംമുമ്ബ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രിതോമസ് ഐസക് ചോര്‍ത്തിയെന്ന പരാതി തുടര്‍നടപടികള്‍ക്കായി സ്പീക്കര്‍ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്‍ നല്‍കിയ പരാതിയാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്പീക്കറുടെ തീരുമാനം. വിശദീകരണത്തിനായി ധനമന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചു വരുത്തും.

co-operation rural bank

പ്രതിപക്ഷത്തിന്‍റെ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തില്‍ തോമസ് ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തു. കേരളത്തിന്‍റെ ധനമന്ത്രിയാണ് എന്ന കാര്യം തോമസ് ഐസക് മറക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.