രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ​ഗതികേടിലാണ് മന്ത്രിമാർ : കെ.മുരളീധരൻ…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ​ഗതിക്കേടിലാണ് സംസ്ഥാനത്തെ മന്ത്രിമാരെന്ന് കെ.മുരളീധരൻ എംപി. യുഡിഎഫ് നേതാക്കൾക്കെതിരെ സ‍ർക്കാർ തെരഞ്ഞെു പിടിച്ച് കേസെടുക്കുകയാണെന്നും സംസ്ഥാനത്ത് എൽഡിഎഫ് – ബിജെപി രഹസ്യബാന്ധവം നിലനിൽക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. 

co-operation rural bank

ജേസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്പീക്ക‍ർക്കോ സ‍ർക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പോലും വിവാദങ്ങളിൽ പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സ്പീക്കർ തിരിച്ചറിയണം. അഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത്. കേസുകളെല്ലാം പരമാവധി നീട്ടി കൊണ്ടു പോയി. പിണറായി വിജയനെ വരുത്തിക്ക് നി‍‍ർത്താനാണ് കേന്ദ്രസ‍ർക്കാ‍രിൻ്റെ ഉദേശ്യം. 

ഏറെ വിവാദമായ കെ റെയിൽ പദ്ധതിക്കെതിരേയും രൂക്ഷമായ വി‍മ‍ർശനമാണ് കെ.മുരളീധരൻ ഉയ‍ർത്തിയത്. ജനത്തിന് ഒരു പ്രയോജനവും കിട്ടാത്ത പദ്ധതിയാണ് കെ റെയിലെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിൽ തീവണ്ടികളിൽ ആളുകൾക്ക് കേറാനാവില്ലെന്നും തീവണ്ടി ചീറി പാഞ്ഞുല പോകുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിക്കൂവെന്നും മുരളീധരൻ പറഞ്ഞു. 

Leave A Reply

Your email address will not be published.