Post Header (woking) vadesheri

എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ ഹൈക്കോടതിയിൽ.

Above Post Pazhidam (working)

കൊച്ചി: എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിവാദമായ ലാവലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവലിൻ കമ്പനി ഹർജിയിൽ പറയുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ല. കള്ളപ്പണം സംബന്ധിച്ച പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുൻപാണ് കരാർ ഒപ്പുവെച്ചത്. നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹർജിയിൽ വാദിക്കുന്നു