Above Pot

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം : പ്രവാസി കോണ്‍ഗ്രസ്‌

ആലപ്പുഴ.കോവിഡ്‌ പ്രതിസന്ധിയിൽ ജോലി നഷ്ട്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്കായി എൽ ഡി എഫ്‌ സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ഡി സുഗതൻ.കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്സ്‌ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂന്നു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി ഡ്രീം പ്രൊജക്റ്റ്‌ നടപ്പിലാക്കുവാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡി സുഗതൻപറഞ്ഞു.

First Paragraph  728-90

കോവിഡ്‌ ബാധിച്ച്‌ മരിച്ച പ്രവാസികളുടെ അനന്തരാവകാശികൾക്ക്‌ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുക,ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ അർഹതപ്പെട്ട പ്രവാസി കുടുംബങ്ങളെ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക,ഭവനരഹിതരായ പ്രവാസികളെ ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വീട്‌ നൽകുക,കോവിഡ്‌ ബാധിച്ച്‌ മരിച്ച പ്രാവാസികളുടെ കുടുംബങ്ങൾക്ക്‌ 10 ലക്ഷം രൂപാ ധനസഹായം നൽകുക,പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണു‌ കേരളാപ്രദേശ്‌ പ്രവാസി കോൺഗ്രസ്സ്‌ സംസ്ഥാന ഭാരവാഹികൾ സത്യാഗ്രഹ സമരം നടത്തിയത്‌.പ്രവാസി കോൺഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഐസക്‌ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ കണ്ടിശേരി വിജയൻ,യു എം കബീർ, മുഹമ്മദ്‌ ഷാനി,മാത്യുസ്‌ കൂടാരത്തിൽ,സജീവ്‌ പൈനമ്മൂട്ടിൽ,ഉണ്ണി കൊല്ലമ്പറംബിൽ,ഷാജി വീയപുരം,നൂറനാട്‌ വിജയൻപിള്ള,നൗഷാദ്‌ കാഞ്ഞിരം,എച്ച്‌ ഇസ്മായിൽ,യു നാസർ,ജോസ്‌ ചമ്പക്കുളം,കെ ബി രഘു,ജെയിംസ് കൊച്ചാലുമൂട്, സജി ആറ്റുമാലിൽ,നിസാർ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Second Paragraph (saravana bhavan