ആര്‍ട്ട്‌ ഡയര്കടര്‍ ഉണ്ണിമോന്‍ ( ഉണ്ണി ആര്‍ട്സ് ചാവക്കാട് ) ഒമാനില്‍ മരിച്ചു

">

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പ് ഉണ്ണി ആര്‍ട്സ് ഉടമയുടെ സഹോദരന്‍ ഉണ്ണിമോന്‍ (ഉണ്ണി )45 ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .ഒമാനില്‍ ആര്‍ട്ട്‌ ഡയര്കടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു . പ്രവാസി മലയാളികള്‍ ഒരുക്കുന്ന റാന്തല്‍ വിളക്ക് എന്ന വെബ്‌ സീരീസിന്‍റെ ആര്‍ട്ട്‌ ഡയര്കടര്‍ ആയിരുന്നു. മീരാ മേനോന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന വെബ്‌ സീരീസിന്‍റെ പ്രമോ ഗാനം ബാല താരം മീനാക്ഷിയുടെ ഒഫീഷ്യല്‍ പേജിലൂടെ ഇന്നലെയാണ് പ്രകാശനം ചെയ്തത് .ഒമാനിലെ കലാ പ്രവര്‍ത്തന രംഗത്ത് സജീവ ഇടപെടല്‍ നടത്തുന്ന ഉണ്ണിയുടെ മരണം വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് സഹ പ്രവര്‍ത്തകര്‍ . നിഷയാണ് ഭാര്യ ഭാവന ഭാഗ്യ ലക്ഷ്മി എന്നിവര്‍ മക്കളാണ് .പരേതനായ വേലായുധന്‍ ആണ് പിതാവ് ,അമ്മ ലീല . ഉണ്ണി (ഉണ്ണി ആര്‍ട്സ് ചാവക്കാട് ) എഴുത്തുകാരനും ആര്‍ട്ടിസ്റ്റു മായ മണി എന്നിവര്‍ സഹോദരങ്ങള്‍ ആണ് .

Sponsors