Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പണം കവർന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ഭരണസമിതി .

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ന്നതിനെ തുടർന്ന് സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ദേവസ്വം . ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത് വീട്ടിൽ വിഷ്ണു ദാസി (31) നെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകാനും , സർവീസിൽ നിന്ന് പിരിച്ചു വിടുന്ന തടക്കമുള്ള നടപടികൾക്ക് കുറ്റപത്രം നൽകാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.ഈ സംഭവം പുറത്ത് കൊണ്ട് വന്നത് മലയാളം ഡെയിലി ഓൺലൈൻ ആയിരുന്നു .

First Paragraph  728-90

അഡ്വാൻസ് ബുക്കിങ്ങ് കൗണ്ടറിൽ ഉണ്ടായിരുന്ന 34,000 രൂപ രൂപ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ വിഷ്ണുദാസ് അടിച്ചു മാറ്റി കൊണ്ട് പോകുകയായിരുന്നു .
സംഭവം വിവാദമായപ്പോൾ പണം തിരിച്ചു വെച്ച് രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല . ചെയർമാൻ ക്ഷേത്രം ഡിഎ യിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു .ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വിഷ്ണുദാസിനെ നേരത്തെ സസ്‌പെന്റ് ചെയ്തത് .ആശ്രിത നിയമനം വഴിയാണ് ഇയാൾ ദേവസ്വത്തിൽ ജോലിക്ക് കയറിയത് . വഴിപാട് കൗണ്ടറിൽനിന്ന് പണാപഹരണം നടത്തിയ കാര്യം യഥാസമയം റിപ്പോർട്ട് ചെയ്യാതെ വീഴ്ച വരുത്തിയ ക്ഷേത്രം സൂപ്രണ്ട്, മാനേജർ, ഡി.എ. എന്നിവരോട് വിശദീകരണം ചോദിയ്ക്കുവാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്

Second Paragraph (saravana bhavan

മാസങ്ങൾക്ക് മുൻപ് സോപാന പടിയിൽ നിന്ന് പണം മോഷ്ടിച്ച കാവൽക്കാരനെ സസ്‌പെന്റ് ചെയ്തിരുന്നു . ഭരണ കക്ഷിയിൽ പെട്ട ജീവനക്കാരൻ ആയതു കൊണ്ട് സസ്‌പെൻഷൻ അവസാനിപ്പിച്ച് പെട്ടെന്ന് തന്നെ ജോലിയിൽ തിരിച്ചെടുത്തു . ഭരണ പക്ഷത്തുള്ള ആളായതിനാൽ പോലീസിൽ പരാതി കൊടുക്കാൻ ദേവസ്വം തയ്യാറായില്ല .

മോഷണം പോലുള്ള കുറ്റകൃത്യം ചെയ്താൽ പോലും ഭരിക്കുന്ന പാർട്ടികളുടെ സംരക്ഷണം ലഭിക്കുന്നത് കൊണ്ട് മോഷണം നടത്താൻ ജീവനക്കാർക്ക് ഒരു ഭയവുമില്ല . സോപാന പടിയിലെ പല മോഷണങ്ങളും ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയും ചെയ്യുന്നത് മോഷ്ടാക്കൾക്ക് മോഷണത്തിനുള്ള പ്രചോദനവും ആയി മാറിയിട്ടുണ്ട് എന്ന ആക്ഷേപം ശക്തമാണ്