Madhavam header
Above Pot

സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്തത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ : പൗരാവകാശ വേദി

ചാവക്കാട് മലയാളി മാധ്യമ പ്രവർത്തകനും കേരള യൂനിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിൻ്റെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസിൻ്റെ നടപടി അങ്ങേയറ്റം അപലപനീയവും കടുത്ത പ്രതിഷേധാർഹവുമാണെന്ന് പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു.ജനാധിപത്യത്തിൽ ഫോർത്ത് എസ്റ്റേറ്റായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട നടപടിയിൽ പ്രതിഷേധിക്കാനും, പ്രതികരിക്കാനും മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണം. ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത തീരുമാനങ്ങളും, പ്രവർത്തികളുമാണ് ഉത്തർപ്രദേശ് ഭരിക്കുന്ന യോഗി ആദ്യത്യ നാഥ് സർക്കാർ സമീപ കാലങ്ങളായി കൈകൊള്ളുന്നത്.എം പി മാരും , വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും ശക്തമായ പ്രതിഷേധമുയർത്തി രാഷ്ട്രപതിയോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥ്യച്ച സാഹചര്യത്തിൽ രാഷ്ട്രപതി അടിയന്തിര ഇടപെടൽ നടത്തി സിദ്ദീഖ് കാപ്പനെ ഉടനടി മോചിപ്പിക്കാൻ
നടപടി സ്വീകരിക്കണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.യു.കാർത്തികേയൻ, കെ.വി.അമീർ, വി.പി സുഭാഷ്, കെ.പി.അഷ്റഫ്.ടി.പി.ജോസഫ്, എന്നിവർ പ്രസംഗിച്ചു.

Vadasheri Footer