പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ച്

">

ചാവക്കാട്. പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ചു മായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റി. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രാണ- എയർ ഫോർ കെയർ പദ്ധതി.ഇതിലേക്ക് പണം സ്വരുപിക്കുന്നതിനായി ചക്കിലാട്ടിയ വെള്ളിച്ചെണ്ണ സംഘടിപ്പിച്ച് വിൽപന നടത്തി ലഭിക്കുന്ന ലാഭം നൽകും. പദ്ധതിയുടെ ഏരിയാ തല ആദ്യ വിൽപന സിപിഐ എം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സുലൈഖ കാദർ ഏറ്റുവാങ്ങി. ഷീജ പ്രശാന്ത് അധ്യക്ഷയായി.ഷൈനി ഷാജി, ലത പുഷ്കരൻ , ബിബിത മോഹനൻ എന്നിവർ സംസാരിച്ചു. പ്രീജ ദേവദാസ് സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors