Above Pot

അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും : എം വി ഗോവിന്ദൻ

ചാവക്കാട് : രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടയികൊണ്ടിരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ ചാവക്കാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Astrologer

അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും ഉള്ള സംസ്ഥാനമായി കേരളം മാറും.കേരളത്തിലെ 64,006 അതിദരിദ്രകുടുംബങ്ങൾക്കും ഭക്ഷണവും ആരോഗ്യവും ചികിത്സയും നൽകി ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സ്വീകരണയോ​ഗത്തില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി.ജാഥാ മാനോജര്‍ ഡോ.പി കെ ബിജു,ജാഥാം​ഗങ്ങളായ എം സ്വരാജ്,കെ ടി ജലീല്‍,ജെയ്ക് സി തോമസ്,​സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍​ഗ്​ഗീസ്,ജില്ലാ സെക്രട്ടറിയേറ്റം​ഗങ്ങളായ കെ വി അബ്ദുള്‍ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഗുരുവായൂര്‍ ന​ഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്,ചാവക്കാട് ന​ഗരസഭാ ചെയര്‍മാന്‍ ഷീജ പ്രശാന്ത്,എം എ ഹാരിസ് ബാബു ,ടി ടി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

Vadasheri Footer