Above Pot

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി . സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്ക യിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് ഉണ്ടായത് . രാത്രി ശ്രീഭൂതബലി ചടങ്ങുകൾക്ക് ശേഷമാണു ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചത് .

Astrologer

തുടർന്ന് ഭഗവാന് മുന്നിൽ ഗുരുവായൂർ കൃഷ്ണ കുമാർ പുതുക്കാട് ഉണ്ണികൃഷ്ണൻ മാരാർ , പേരാമംഗലം അഖിൽ മാരാർ – കോട്ടപ്പുറം വിഘ്നേഷ് അയ്യർ , പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി .
മേല്പത്തൂർ ആഡിറ്റോറിയത്തിൽ രാത്രി 9.30 ന് ഡോ നിരണം രാജനും സംഘ വും അവതരിപ്പിച്ചു വിഷ്വൽ കഥാ പ്രസംഗവും , വൈഷ്ണവം വേദിയിൽ വൈകീട്ട് മണിപ്പൂരി നൃത്തവും , ദൈവ ദർശനം ഭാരത നാട്യവും അരങ്ങേറി

ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ കഞ്ഞിയും പുഴുക്കും നൽകി തുടങ്ങി . പാള പാത്രത്തിൽ കഞ്ഞിയും ഇല ചീന്തിൽ മുതിരയും ചക്കയും ചേർത്ത് ഉണ്ടാക്കിയ പുഴുക്കും തേങ്ങാപൂളും , ശർക്കര തുണ്ടും അടങ്ങിയതായിരുന്നു പ്രസാദ ഊട്ട് രാവിലെ ഒന്പതിന് ആരംഭിച്ച കഞ്ഞി വിതരണം ഉച്ചക്ക് രണ്ടു വരെ ഉണ്ടായി മുൻ വർഷത്തെ അപേക്ഷിച്ചു പ്രസാദം കഴിക്കുവാൻ ഭക്തരുടെ തള്ളിച്ച ഉണ്ടായില്ല .മുൻ വർഷങ്ങളിൽ മ ണിക്കൂറുകൾ വരിയിൽ നിന്നാണ് ആളുകൾ കഞ്ഞി കുടിച്ചിരുന്നത് ഇത്തവണ ഭക്തരുടെ എണ്ണത്തിൽ വൻ ഉണ്ടായതിനാൽ വാരി നിൽക്കാതെ കഞ്ഞി കുടിക്കാൻ കഴിഞ്ഞു

Vadasheri Footer