Post Header (woking) vadesheri

എലിപ്പനി പ്രതിരോധം , അവലോകന യോഗം

Above Post Pazhidam (working)

ചാവക്കാട് : നഗരസഭാ പരിധിയിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി യതീന്ദ്രദാസ് , ലിഷാ മത്രംകോട്ട് , കെ എച്ച് സലാം , സുബൂറ, കെ പി രഞ്ജിത്ത് കുമാർ, ​സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി പി , നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി , നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യാസ്ത്രീ ഉണ്ണി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി വി സിന്ധു, താലൂക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ രാംകുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ (ഗ്രേഡ്-1) ഷമീർ എം. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

​നഗരങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും എലിപ്പനി വ്യാപനം തടയുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ബോധവത്കരണ പരിപാടികൾ താഴെത്തട്ടിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.

​ജനപ്രതിനിധികൾ, നഗരസഭയിലെയും താലൂക്ക് വിഭാഗത്തിലെയും ഹെൽത്ത് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാന അധ്യാപകർ , ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായി

First Paragraph Jitesh panikar (working)