Post Header (woking) vadesheri

ഗുഡ്സ് ലോറി  ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

Above Post Pazhidam (working)

കുന്നംകുളം :  അക്കിക്കാവിൽ  ഗുഡ്സ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ തറമേൽ ഞാലിലിൽ വീട്ടിൽ സുധീഷ്  (24)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.20നാണ് അപകടം സംഭവിച്ചത്.
അക്കിക്കാവ് ഭാഗത്തുവെച്ച് വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്‌സ് ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം.

Poonthanam
Rugmani 700-200

അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ അതുവഴി വന്ന മറ്റൊരു യാത്രക്കാരൻ പിന്തുടർന്ന് മറികടന്ന് തടഞ്ഞുനിർത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട സുധീഷിന്റെ സ്കൂട്ടർ,ലോറി നൂറുമീറ്ററോളം ദൂരേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്ന നിലയിൽ അരമണിക്കൂറോളമാണ് റോഡിൽ കിടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Vasudev Inn

പിന്നീട് ആ വഴി വന്ന മറ്റൊരു ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പിലെ സംഘമാണ് കുന്നംകുളം പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുന്നംകുളം പോലീസെത്തി ആംബുലൻസിൽ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.